തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്‌തമെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അസംഘടിത തൊഴിൽ മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് വേണമെന്നും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ കെ.കെ ശൈലജ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ സഹായമെല്ലാം ചെയ്യുമ്പോഴും ഇനിയും അവരെ സഹായിക്കേണ്ടതുണ്ടെന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. ഇതിൽ പരമ്പരാഗത ചെറുകിട തൊഴിൽ മേഖല വലിയ പ്രതിസന്ധിയിലാണ്. രണ്ടു ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിൽ ഉള്ളത്.