തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തതിന് ഡോക്‌ടര്‍ക്ക് മര്‍ദ്ദനം. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
കൈയില്‍ മുറിവുമായി പാറശ്ശാല സ്വദേശി രാഹുൽ എന്ന യുവാവ് രാത്രി കാഷ്വാലിറ്റിയിൽ എത്തിയിരുന്നു. കൂടെ വന്നവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാന്‍ സെക്യൂരിറ്റി പറഞ്ഞതിൽ പ്രകോപിതരായി ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു.
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടര്‍ക്ക് മര്‍ദ്ദനം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡ്യൂട്ടി ഡോക്‌ടര്‍ സനൂജിനാണ് മർദ്ദനമേറ്റത്. ഡോക്‌ടര്‍ നിലവിൽ ചികിത്സയിലാണ്. ഡോക്‌ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ രംഗത്തെത്തി. ഡ്യൂട്ടി ബഹിഷ്‌ക്കരണം ഉൾപ്പെടെയുള്ള നടപടിയിലേക്ക് മുതിർന്നു. തുടർന്ന് പാറശ്ശാല പൊലീസ് നാലു പേരെ കസ്റ്റഡിയിലെടുത്തു.
പാറശ്ശാല, പ്ലാമൂട്ടുകട സ്വദേശികളായ രാഹുൽ, സജിൻ, ശംഭു, വിജയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
Also read: മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍