തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചു. ഇന്ധന ചിലവില്‍ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ 80 കോടി രൂപയില്‍ നിന്നും 60 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. ബാക്കി 24 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്ന് കൂടി ചേര്‍ത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്‌ച മുതല്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപ അനുവദിച്ചു, ചൊവ്വാഴ്‌ച മുതല്‍ ശമ്പളം ലഭിക്കും - ksrtc ശമ്പള വിതരണം വാര്‍ത്ത
24 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നു കൂടി ചേര്‍ത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്‌ച മുതല്‍ വിതരണം ചെയ്യും.

കെഎസ്ആര്‍ടിസി പ്രതിസന്ധി: ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍; ചൊവ്വാഴ്‌ച മുതല്‍ വിതരണം
കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നും നല്‍കിയിരുന്നു. ഇതോടെ ഈ മാസം കെഎസ്ആര്‍ടിസിയുടെ തനത് ഫണ്ടില്‍ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചിലവഴിച്ചത്.
Also read: ksrtc sabarimala: ശബരിമല തീർഥാടനം, കെഎസ്ആർടിസി റിസർവേഷൻ ആരംഭിച്ചു