തിരുവനന്തപുരം: ഗവണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടിയെ സ്വാഗതം ചെയ്‌ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഭരണഘടന പ്രകാരം സര്‍ക്കാറിന്‍റെ തലവന്‍ താന്‍ തന്നെയാണ്. സര്‍ക്കാരിനെ തിരുത്താനും വിമര്‍ശിക്കാനും തനിക്ക് അധികാരമുണ്ട്. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ക്ക് രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രസ്‌താവനകളോട് കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്വാഗതം ചെയ്‌ത് ഗവര്‍ണര്‍ - governor kerala government conflict news
തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും ഭരണഘടനാ പ്രകാരം സര്‍ക്കാറിന്‍റെ തലവന്‍ താന്‍ തന്നെയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു
കേന്ദ്ര സര്‍ക്കാറിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത് തെറ്റാണ്. ഇക്കാര്യമാണ് താന്‍ ചൂണ്ടികാട്ടിയത്. സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ല. അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം മോശമായാല്‍ അതില്‍ ഇടപെടും. അതിനെ സത്യപ്രതിജ്ഞ ലംഘനമായി കാണരുത്. ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടുള്ള തന്‍റെ ഉത്തരവാദിത്തം എന്തുവന്നാലും നടപ്പാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.