കേരളം

kerala

ETV Bharat / city

പിണറായിക്ക് അഭിനന്ദനവും പൗരത്വനിയമത്തിന് പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ - ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിണറായിയുടെ ഭരണത്തില്‍ കേരളം രാജ്യത്തിന് മാതൃകയെന്നും ഗവര്‍ണര്‍

governor speech about republic day  പീഡനമനുഭവിക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഗവര്‍ണര്‍  റിപ്പബ്ലിക് ദിന പരേഡ്  ഗവര്‍ണര്‍  പൗരത്വ വിഷയത്തില്‍ പരോക്ഷ പരാമര്‍ശം
പീഡനമനുഭവിക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഗവര്‍ണര്‍

By

Published : Jan 26, 2020, 12:13 PM IST

Updated : Jan 26, 2020, 1:02 PM IST

തിരുവനന്തപുരം: ലോകത്ത് പീഡനമനുഭവിക്കുന്ന ജനങ്ങള്‍ക്കെപ്പോഴും അഭയം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ നല്‍കിയ റിപ്പബ്ലിക്‌ ദിന സന്ദേശത്തിലാണ് പരോക്ഷമായി ഗവര്‍ണര്‍ പൗരത്വവിഷയത്തെക്കുറിച്ച് സംസാരിച്ചത്. ജാതി, മത വ്യത്യാസമില്ലാതെയാണ് ഇന്ത്യ പൗരന്മാരെ പരിഗണിക്കുന്നത്. വൈവിധ്യങ്ങളെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തെ ഉദ്ധരിച്ച് ഗവര്‍ണര്‍ വ്യക്തമാക്കി. പദവികളിലിരിക്കുന്നവര്‍ ഭരണഘടന കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

പിണറായിക്ക് അഭിനന്ദനവും പൗരത്വനിയമത്തിന് പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും റിപ്പബ്ലിക്‌ ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ അഭിനന്ദനമറിയിച്ചു. പിണറായി വിജയന്‍റെ ഭരണത്തില്‍ കേരളം വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോക കേരള സഭയും നവകേരള മിഷനും പ്രശംസ അര്‍ഹിക്കുന്നതാണ്. നീതി ആയോഗിന്‍റെ വികസന സൂചികയില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

Last Updated : Jan 26, 2020, 1:02 PM IST

ABOUT THE AUTHOR

...view details