തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ യോദ്ധാവിന്‍റെ സമാപനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെപ്‌റ്റംബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള സര്‍ക്കാറിന്‍റെ ക്ഷണമാണ് ഗവര്‍ണര്‍ നിരസിച്ചത്.
അയയാതെ ഗവർണർ; സർക്കാരിന്‍റെ ലഹരി വിരുദ്ധ പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ചു - governor declined anti drug program invitation
സര്‍ക്കാറുമായി ഒരു ഒത്തുപോകലിനും തയാറല്ലെന്ന സന്ദേശമാണ് ഗവര്‍ണർ ക്ഷണം നിരസിച്ചതിലൂടെ വ്യക്തമാക്കുന്നത്.
അയയാതെ ഗവർണർ; സർക്കാരിന്‍റെ ലഹരി വിരുദ്ധ പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ചു
എക്‌സൈസ് മന്ത്രി എം.ബി രാജേഷും ചീഫ് സെക്രട്ടറി വി.പി ജോയിയും നേരിട്ടെത്തിയാണ് പരിപാടിക്ക് ക്ഷണിച്ചത്. എന്നാല്‍ ഗവര്‍ണര്‍ അത് നിരസിക്കുകയാണെന്ന് മന്ത്രിയെ തന്നെ അറിയിക്കുകയായിരുന്നു. ഓണാഘോഷ പരിപാടികളില്‍ ക്ഷണിക്കാത്തതിലുള്ള അതൃപ്‌തിയും ഗവര്‍ണര്‍ മന്ത്രിയെ അറിയിച്ചു.