തിരുവനന്തപുരം: സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരുടെ ബിരുദ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകും. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് വിദ്യാർഥികളിൽ നിന്ന് ബോണ്ട് എഴുതി വാങ്ങണം. സ്ത്രീധന ഇടപാട് പിന്നീട് പിടിക്കപെട്ടാലും ബിരുദം റദ്ദാക്കാമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
വിവാഹങ്ങളിൽ സ്ത്രീധന ഇടപാട് നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് കത്തെഴുതും. ഇത്തരം വിവാഹങ്ങളിൽ അവർ പങ്കെടുക്കരുത്. സ്ത്രീധനം നൽകില്ലെന്ന് തീരുമാനിക്കാനുള്ള ആർജ്ജവം പെൺകുട്ടികൾ കാട്ടണമെന്നും ഈ വിഷയത്തിൽ മുതിർന്ന സ്ത്രീകൾ പെൺകുട്ടികളോട് അനുകമ്പ കാട്ടണം അദ്ദേഹം പറഞ്ഞു.
സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍ - dowry system
സ്ത്രീധനം നൽകില്ലെന്ന് തീരുമാനിക്കാനുള്ള ആർജ്ജവം പെൺകുട്ടികൾ കാട്ടണമെന്ന് ഗവര്‍ണര്‍.
സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍
സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍
Last Updated : Jul 14, 2021, 7:51 PM IST