തിരുവനന്തപുരം : സംസ്ഥാനത്ത് ഷവര്‍മ വില്‍പ്പനയ്‌ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സര്‍ക്കാരിന്‍റെ മാര്‍ഗ നിര്‍ദേശം. ലൈസന്‍സില്ലാതെ ഷവര്‍മ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ലഭിക്കും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാചകം ചെയ്യരുതെന്നും വില്‍പ്പന നടത്തരുതെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ പിഴയും 6 മാസം തടവും ; പുതിയ മാർഗ നിർദേശവുമായി സർക്കാർ - shawarma making licence for hotels
ഷവര്‍മയും മയണൈസും തയ്യാറാക്കുന്നതിനുളള അസംസ്‌കൃത വസ്‌തുക്കളുടെ ശുചിത്വവും ഗുണനിലവാരവും ഓരോ ഘട്ടത്തിലും ഉറപ്പ് വരുത്തണമെന്ന് മാർഗ നിർദേശം
ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം പിഴയും 6 മാസം തടവും; പുതിയ മാർഗ നിർദേശവുമായി സർക്കാർ
ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ പുതിയ ഉത്തരവ്. ഷവര്‍മയും മയണൈസും തയ്യാറാക്കുന്നതിനുളള അസംസ്‌കൃത വസ്‌തുക്കളുടെ ശുചിത്വവും ഗുണനിലവാരവും പാകം ചെയ്യുന്ന താപനിലയും ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തണം.
- ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുളള വിതരണക്കാരില്‍ നിന്ന് മാത്രമേ അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങാവൂ.
- ബ്രെഡ്/കുബ്ബൂസ് എന്നിവയ്ക്ക് വിപണന കാലാവധി രേഖപ്പെടുത്തുന്ന ലേബല്‍ ഉണ്ടാവണം.
- മാംസത്തിനും വാങ്ങിയ തീയതി രേഖപ്പെടുത്തിയ ലേബല്‍ വേണം.
- പാകമാകാന്‍ ആവശ്യമായ അവസാന താപനിലയില്‍ എത്തും വരെ തുടര്‍ച്ചയായി വേവിക്കണം.
- അരിഞ്ഞ മാംസം വീണ്ടും എല്ലാ ഭാഗങ്ങളും വേവുന്നതുവരെ തുടര്‍ച്ചയായി വേവിക്കണം- ബീഫ് 30 മിനിട്ടും ചിക്കന്‍ 15 മിനിട്ടും.
- വെന്ത മാംസം ഷവര്‍മയ്ക്കായി തയ്യാറാക്കുമ്പോള്‍ ചിക്കന്‍/ബീഫ് 15 സെക്കന്‍ഡ് നേരം തുടര്‍ച്ചയായി 71 ഡിഗ്രി സെല്‍ഷ്യസില്‍ വീണ്ടും വേവിക്കണം.
- തയ്യാറാക്കിയ മയണൈസ് സാധാരണ താപനിലയില്‍ രണ്ട് മണിക്കൂറലധികം സൂക്ഷിക്കാന്‍ പാടില്ല.