തിരുവനന്തപുരം: പദ്‌മനാഭസ്വാമി ക്ഷേത്രഗോശാലയിലെ പശുക്കള്‍ക്ക് മരുന്നും ഭക്ഷണവും ലഭിക്കുന്നിലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗോശാല സന്ദര്‍ശിച്ചു. പദ്‌മനാഭസ്വാമി ക്ഷേത്രഗോശാലയിലെ പശുക്കളെ കൊല്ലാക്കൊല ചെയ്യാൻ അനുവദിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗോശാലയുടെ ഉടമസ്ഥതയുള്ള ട്രസ്റ്റുമായി ഇക്കാര്യം ചർച്ച ചെയ്യും. ട്രസ്റ്റ് സംരക്ഷിക്കാൻ തയ്യാറല്ലെങ്കിൽ ഗോശാലയുടെ ചുമതല ജില്ലാ കലക്‌ടറെ ഏൽപ്പിച്ച് പശുക്കളെ ക്ഷേത്രത്തിൽ ഏൽപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രഗോശാലയിലെ പശുക്കളെ കൊല്ലാക്കൊല ചെയ്യാൻ അനുവദിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ - സുരേഷ് ഗോപി
ടാർപ്പോളിൻ ഷീറ്റ് കൊണ്ടുള്ള മറക്ക് കീഴില്‍ വെയിലും മഴയുമേറ്റാണ് പശുക്കള്‍ കഴിയുന്നത്.
പദ്‌മനാഭസ്വാമി ക്ഷേത്രഗോശാലയിലെ പശുക്കളെ കൊല്ലാക്കൊല ചെയ്യാൻ അനുവദിക്കില്ലെന്ന് കടകമ്പള്ളി സുരേന്ദ്രൻ
17 പശുക്കളും 19 കിടാങ്ങളുമാണ് ക്ഷേത്രത്തിന്‍റെ ഗോശാലയില്‍ ഉള്ളത്. ടാർപ്പോളിൻ ഷീറ്റ് കൊണ്ടുള്ള മറക്ക് കീഴില്‍ വെയിലും മഴയുമേറ്റാണ് ഇവ കഴിയുന്നത്. സുരേഷ് ഗോപി എംപിയും ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറും അടക്കമുള്ള പ്രമുഖരാണ് ഗോശാല ട്രസ്റ്റിന് നേതൃത്വം നൽകുന്നത്. ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങൾ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. പശുക്കളുടെ താല്‍ക്കാലിക സംരക്ഷണ ചുമതല ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ഏൽപ്പിച്ചു.
Last Updated : Jul 9, 2019, 8:09 PM IST