കേരളം

kerala

ETV Bharat / city

വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില ; പത്ത് ദിവസത്തിനിടെ കൂടിയത് 432 രൂപ

22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4465 രൂപയും പവന് 35720 ഉം ആയി.

By

Published : Jul 7, 2021, 3:39 PM IST

സ്വര്‍ണവില വാര്‍ത്ത  സ്വര്‍ണവില വര്‍ധനവ് വാര്‍ത്ത  സ്വര്‍ണവില പുതിയ വാര്‍ത്ത  സ്വര്‍ണ നിരക്ക് വാര്‍ത്ത  കൊവിഡ് സ്വര്‍ണ വില്‍പ്പന വാര്‍ത്ത  സ്വര്‍ണവില കൂടി വാര്‍ത്ത  gold rate hike news  gold price hike news  gold rate  covid gold sale news  gold rate increase news
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പത്ത് ദിവസത്തിനിടെ വര്‍ധിച്ചത് 432 രൂപ

തിരുവനന്തപുരം: സ്വർണവിലയിൽ പത്ത് ദിവസത്തിനിടെയുണ്ടായത് പവന് 432 രൂപയുടെ വർധനവ്. 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,465 രൂപയും പവന് 35,720 ഉം ആയി. ഇന്നലെ ഗ്രാമിന് 4,440 രൂപയായിരുന്നു വില.

അന്താരാഷ്‌ട്ര വിപണിയിലെ സ്വർണവില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്വർണത്തിന്‍റെ വില നിശ്ചയിക്കുന്നത്. നിലവിലെ അവസ്ഥയിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്.

Also read: കൊവിഡ് രണ്ടാം തരംഗം; സ്ഥിരം തൊഴിൽ അവസരങ്ങൾ കുറച്ചെന്ന് സർവേ

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും സ്വർണ വ്യാപാരത്തിൽ ഇടിവില്ലെന്നതാണ് കൗതുകകരം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആഴ്‌ചയിൽ മൂന്ന് ദിവസം മാത്രമാണ് നിലവിൽ ജ്വല്ലറികള്‍ തുറക്കുന്നത്.

എന്നാല്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. വില വീണ്ടും കൂടുമെന്ന കണക്കുകൂട്ടലിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരാണ് കൂടുതലും എത്തുന്നത്.

സ്വര്‍ണം ആഭരണങ്ങളും നാണയങ്ങളുമായാണ് കൂടുതല്‍ നിക്ഷേപകരും കൈവശം വയ്ക്കുന്നത്. സ്വർണവില വര്‍ധിച്ചതോടെ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ, വാങ്ങി സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇടത്തരക്കാർ വിറ്റ് പണമാക്കാനുമെത്തുന്നു.

നിലവിലെ വില വര്‍ധനവിന്‍റെ പ്രവണത എത്ര നാൾ തുടരുമെന്ന് കണക്കുകൂട്ടാനാവില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details