കേരളം

kerala

ETV Bharat / city

ലോക്ക് ഡൗണ്‍; കല്ലിയൂരിലെ കർഷകർ പ്രതിസന്ധിയില്‍ - ലോക്‌ഡൗണ്‍ വാര്‍ത്തകള്‍

പച്ചക്കറി ധാരാളമുണ്ടെങ്കിലും വാങ്ങാൻ പഴയതുപോലെ ആളില്ല. ഉല്‍പ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് സർക്കാർ സഹായവും ലഭിക്കുന്നില്ല.

kalliyoor farmers latest news  trivandrum latest news  തിരുവനന്തപുരം വാര്‍ത്തകള്‍  ലോക്‌ഡൗണ്‍ വാര്‍ത്തകള്‍  കല്ലിയൂരിലെ കർഷകർ
ലോക്ക് ഡൗണ്‍; കല്ലിയൂരിലെ കർഷകർ പ്രതിസന്ധിയില്‍

By

Published : Apr 17, 2020, 12:11 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്തും വീട്ടിലിരിക്കാതെ കഠിനാധ്വാനത്തിലാണ് തിരുവനന്തപുരം കല്ലിയൂരിലെ കർഷകർ. എന്നാല്‍ ഉല്‍പ്പന്നങ്ങൾക്ക് ന്യായമായ വില ഇവര്‍ക്ക് അന്യമാണ്. ഇതര സംസ്ഥാന പച്ചക്കറി ലോറികൾക്കായി തലസ്ഥാനം കാത്തിരിക്കുമ്പോഴാണ് കല്ലിയൂരെ കർഷകർ കനത്ത നഷ്ടം സഹിച്ച് വിളവിറക്കുന്നത്.

ലോക്ക് ഡൗണ്‍; കല്ലിയൂരിലെ കർഷകർ പ്രതിസന്ധിയില്‍

കല്ലിയൂരെ പച്ചക്കറിപ്പാടങ്ങൾ ലോക്ക് ഡൗൺ കാലത്തും വിളസമൃദ്ധമാണ്. പൊലീസിന്‍റെ പരിശോധനയും ചോദ്യം ചെയ്യലും നേരിട്ട് കർഷകർ എന്നും പാടത്തെത്തുന്നു. പച്ചക്കറി ധാരാളമുണ്ടെങ്കിലും വാങ്ങാൻ പഴയതുപോലെ ആളില്ല. ഉല്‍പ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് സർക്കാർ സഹായവും കുറവ്. നിലവിലെ സാഹചര്യത്തിൽ പാടത്തു നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങളെടുത്ത് വിൽക്കുന്ന ചെറുകിട കച്ചവടക്കാരാണ് വൻ ലാഭമുണ്ടാക്കുന്നത്. ചെറിയ തുകയ്ക്ക് കർഷകരിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ, കിലോഗ്രാമിന് 15 മുതൽ 20 രൂപ വരെ കൂട്ടിയാണ് ഇവരുടെ ചില്ലറ വിൽപ്പന. നഷ്ടം നേരിടുമ്പോഴും കൊവിഡ് കാലത്ത് ആവശ്യക്കാർക്ക് സൗജന്യമായും ഇവര്‍ പച്ചക്കറി നൽകുന്നുണ്ട്.

ABOUT THE AUTHOR

...view details