തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കാനിരിക്കുന്ന സെമി സ്‌പീഡ് റെയിൽ പദ്ധതിക്കുള്ള പാത നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി നിർമ്മിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ. ഇപ്പോഴുള്ള ലൈനിനൊപ്പം പോയാൽ നിരവധി സ്ഥാപനങ്ങളും വീടുകളും ഒഴിപ്പിക്കേണ്ടതായി വരും. അത് വൻ ദുരന്തമായി മാറും. ഈ സാഹചര്യത്തിലാണ് പുതിയ അലൈന്‍മെന്‍റ് നിശ്ചയിച്ചത്. അത് പരമാവധി സ്ഥലനഷ്‌ടവും കുടിയിറക്കലും ഒഴിവാക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പദ്ധതിയുടെ നടപടികൾ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെമി ഹൈ സ്‌പീഡ് ട്രെയ്നിനുളള പാതയ്‌ക്ക് പുതിയ അലൈന്‍മെന്‍റ് നിശ്ചയിക്കുമെന്ന് ജി. സുധാകരന്‍ - സെമി സ്‌പീഡ് ട്രെയിന്‍
നിലവിലെ റെയില്‍ പാതയ്‌ക്ക് സമാന്തരമായി പാത നിര്‍മിച്ചാല്‍ നിരവധി സ്ഥാപനങ്ങളും വീടുകളും ഒഴിപ്പിക്കേണ്ടി വരുന്നതുകൊണ്ടാണ് നടപടി
സെമി ഹൈ സ്‌പീഡ് ട്രെയിനുള്ള പാതയ്‌ക്ക് പുതിയ അലൈമെന്‍റ് നിശ്ചയിച്ചയിക്കുമെന്ന് ജി. സുധാകരന്‍
കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അംഗീകാരം ലഭിച്ചാൽ മാത്രമെ പദ്ധതിയുടെ സർവ്വേ ആരംഭിക്കാൻ കഴിയു. 1226.45 ഹെക്‌ടര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം. ഇത് ഏറ്റെടുക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ തലശേരി - മൈസൂർ പാതയിൽ നിന്ന് സർക്കാർ പിന്നോട്ടില്ല. കർണാടക സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
Last Updated : Oct 31, 2019, 3:18 PM IST