തിരുവനന്തപുരം: പതിവു തെറ്റിക്കാതെ പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 21 ദിവസത്തിനിടെ ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ് വർധിച്ചത്.
പതിവു തെറ്റിച്ചില്ല, ഇന്ധനവില ഇന്നും കൂട്ടി - diesel price hike news
21 ദിവസത്തിനിടെ ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ് വർധിച്ചത്.
പതിവു തെറ്റിയില്ല, ഇന്ധനവില ഇന്നും കൂട്ടി
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 72 പൈസയും ഡീസലിന് 99 രൂപ 41 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 76 പൈസയും ഡീസലിന് 101 രൂപ 33 പൈസയുമായി ഉയർന്നു. കോഴിക്കോട് പെട്രോളിന് 105 രൂപ 92 പൈസയും ഡീസലിന് 99 രൂപ 63 പൈസയുമാണ്.