തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് തിരുവനന്തപുരം രാജ്‌ഭവന് മുന്നിൽ കോൺഗ്രസ് സത്യഗ്രഹം. ജനങ്ങളുടെ വികാരം മനസിലാക്കുന്ന സർക്കാർ അധിക നികുതി വേണ്ടെന്ന് വയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജനപക്ഷത്തു നിൽക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ജനവികാരം മനസിലാക്കി തിരുത്താൻ തയ്യാറായില്ലെങ്കിൽ ജനങ്ങൾ തിരുത്തുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഇന്ധനവില വർധനക്കെതിരെ രാജ്‌ഭവന് മുമ്പില്‍ കോണ്‍ഗ്രസ് സത്യഗ്രഹം - mullappalli ramachandran fuel price
ജനവികാരം മനസിലാക്കുന്ന സർക്കാർ അധിക നികുതി വേണ്ടെന്ന് വയ്ക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും ചൂഷക വർഗത്തിന്‍റെ പ്രതിനിധികളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
ഇന്ധനവില വർധനക്കെതിരെ രാജ്‌ഭവന് മുമ്പില്‍ കോണ്‍ഗ്രസ് സത്യഗ്രഹം
അതേസമയം, ചൂഷക വർഗത്തിന്‍റെ പ്രതിനിധികളായി നരേന്ദ്ര മോദിയും പിണറായി വിജയനും മാറിയെന്ന് സത്യഗ്രഹത്തിന് നേതൃത്വം നൽകി കൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉപയോക്താക്കളെ പിഴിയുന്ന ഒരു സർക്കാർ ലോകത്ത് വേറെ എവിടെയും ഉണ്ടാകില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.