തിരുവനന്തപുരം:നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നാലുവയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം. ആശുപത്രിയില്‍ നടന്ന സംഘര്‍ഷത്തിനിടെ റിസപ്ഷൻ കൗണ്ടറും ജനൽ ചില്ലുകളും ഉൾപ്പെടെ അടിച്ചുതകർത്തു. അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. വെള്ളറട കിളിയൂർ സ്വദേശി വിപിൻ അഞ്ചു ദമ്പതികളുടെ മകൾ അവന്തിക (4) ആണ് മരിച്ചത്.
നാലു വയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം; ആശുപത്രിയില്‍ സംഘര്‍ഷം
കാരക്കോണം മെഡിക്കല്‍ കോളജില്‍ കുട്ടിയുടെ ബന്ധുക്കള്‍ നടത്തിയ ആക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍
കാരക്കോണം മെഡിക്കല്‍ കോളജ്
ഇന്നലെ ഉച്ചയോടെ വയറുവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വൈകിട്ടുവരെ സുഖമായിരുന്ന കുട്ടി ഏഴ് മണിയോടെ മരിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ മൃതദേഹം വിട്ടുനൽകാൻ വൈകിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. വെള്ളറട പൊലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Last Updated : May 25, 2020, 12:02 PM IST