തിരുവനന്തപുരം:ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർ നിരീക്ഷണത്തിൽ. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണ് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്.
ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർ നിരീക്ഷണത്തിൽ - Fort Police Station
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണ് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്.
![ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർ നിരീക്ഷണത്തിൽ കൊവിഡ് പൊലീസ് കൊവിഡ് നിരീക്ഷണം തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷന്‍ police officers Fort Police Station probation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7656356-956-7656356-1592396934246.jpg)
ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർ നിരീക്ഷണത്തിൽ
മൊബൈൽ കട നടത്തുകയായിരുന്ന മലപ്പുറം സ്വദേശിക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് ഇയാളുടെ കടയിൽ തിരക്ക് കൂടുതലായതിനെ തുടർന്നാണ് ഫോർട്ട് പൊലീസ് ഇയാളെ വിളിച്ചു വരുത്തി കേസെടുത്തത്. ഈ സമയം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാർക്കാണ് നിർദ്ദേശം ലഭിച്ചത്.