തിരുവനന്തപുരം:കാട്ടാക്കടയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷറീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് സുരേഷ് കുമാര്‍, കണ്ടക്‌ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്‌റ്റന്‍റ് സി.പി മിലന്‍ ഡോറിച്ച് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
കെഎസ്‌ആര്‍ടിസി വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് സംഭവിച്ചതെന്നും തെറ്റ് ചെയ്‌തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ വ്യക്‌തമാക്കിയിരുന്നു.
വിദ്യാര്‍ഥി അക്കാദമിക് വര്‍ഷത്തിന്‍റെ ആദ്യം ഒറ്റത്തവണ മാത്രമേ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുള്ളൂ. അതിന്‍റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസം ഉണ്ടായതെങ്കില്‍ ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടി വരും. ഇക്കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്നും കെഎസ്‌ആര്‍ടിസി ജനങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞിരുന്നു.