തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്കിന് അവഗണന. പദ്ധതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച തോമസ് ഐസക്കിന് 35 പേരുള്ള പ്രാസംഗികരുടെ പട്ടികയിൽ മുപ്പത്തിയൊന്നാം സ്ഥാനമാണ് നൽകിയത്.
നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത സിഎംപി, ജനാധിപത്യ കേരള കോൺഗ്രസ് (സ്കറിയ തോമസ്) എന്നി പാർട്ടികളുടെ പ്രതിനിധികൾക്കും താഴെയാണ് തോമസ് ഐസക്കിന്‍റെ സ്ഥാനം. ഇതേ തുടർന്ന് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നതിൽ നിന്ന് തോമസ് ഐസക് പിന്മാറി.