കേരളം

kerala

ETV Bharat / city

ഓണക്കാല പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ പ്രത്യേക സ്‌ക്വാഡുകള്‍ - Food Safety Department

ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും കടകള്‍, കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും പരിശോധന

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പ്രത്യേക സ്‌ക്വാഡുകള്‍  ഓണക്കാല ഭക്ഷ്യ പരിശോധന  Food Safety Department Special squads  Food Safety Department  ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന
ഓണക്കാല പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പ്രത്യേക സ്‌ക്വാഡുകള്‍

By

Published : Sep 2, 2022, 10:47 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് ഹോട്ടലുകളില്‍ നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ നടപടിയുമായി സര്‍ക്കാര്‍. നല്ല ഭക്ഷണം നാടിന്‍റെ അവകാശം എന്ന കാമ്പയിനിന്‍റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനകള്‍ ശക്തമാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളെ സജ്ജമാക്കി കഴിഞ്ഞു.

ജില്ലകളില്‍ അസിസ്റ്റന്‍റ് ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ നേതൃത്വത്തില്‍ പല ടീമുകളായി തിരിച്ചാണ് സ്‌ക്വാഡുകള്‍ സജ്ജമാക്കുന്നത്. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും കടകളും കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചും പരിശോധന നടത്തും. രാത്രികാല പരിശോധനയുമുണ്ടാകും. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പാല്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയാണ് പരിശോധിക്കുന്നത്.

ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, പപ്പടം, ചെറുപയര്‍, നെയ്യ്, വെളിച്ചണ്ണ തുടങ്ങിയ ഓണക്കാല വിഭവങ്ങളും പ്രത്യേകമായി പരിശോധിക്കുന്നതാണ്. എന്തെങ്കിലും മായം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ 1800 425 1125 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

ABOUT THE AUTHOR

...view details