തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയത്തിനൊരുങ്ങുന്നു. ഭക്ഷ്യ-പൊതു വിതരണ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍, റേഷന്‍ കടക്കാര്‍, മറ്റുള്ളവര്‍ എന്നിവര്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ ഓണ്‍ലൈനായി മന്ത്രിയുമായി ബന്ധപ്പെട്ട് പരാതികളും നിർദേശങ്ങളും സമര്‍പ്പിക്കാമെന്ന് ജി.ആര്‍ അനില്‍ അറിയിച്ചു. നിരവധി റേഷന്‍ ഡീലര്‍മാര്‍ കൊവിഡ് ബാധിച്ചു മരിച്ച സാഹചര്യം കണക്കിലെടുത്ത് മുഴുവന്‍ റേഷന്‍ ഡീലര്‍മാരെയും ഇന്‍ഷൂറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈൻ ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനില്‍ - റേഷൻ അരി
തിങ്കള്‍ മുതല്‍ വെള്ളി വരെ ഓണ്‍ലൈനായി മന്ത്രിയുമായി ബന്ധപ്പെട്ട് പരാതികളും നിർദേശങ്ങളും സമര്‍പ്പിക്കാം.
ജി.ആർ അനില്‍
ഇപ്പോള്‍ 107 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി നടത്തിവരുന്ന സപ്ലൈകോ സാധന വിതരണം സംസ്ഥാന വ്യാപകമായി വ്യാപിക്കും. പുതുതായി റേഷന്‍ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് ഓണ്‍ലൈനായി നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
also read:സർക്കാർ അവഗണനയിൽ പ്രതിഷേധം; കടകളടച്ച് റേഷന്‍ വ്യാപാരികള്‍
Last Updated : May 22, 2021, 7:42 PM IST