തിരുവനന്തപുരം:കൊവിഡ് കാലത്ത് റേഷൻ വിതരണത്തിന് പുതിയ സമയക്രമവുമായി ഭക്ഷ്യവകുപ്പ്. രാവിലെ മുതൽ ഉച്ചവരെ മുൻഗണന വിഭാഗത്തിനും ഉച്ചയ്ക്കുശേഷം മറ്റു വിഭാഗങ്ങൾക്കും റേഷൻ വാങ്ങാം. റേഷൻ കടകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് പുതിയ സമയക്രമം. ഏപ്രിൽ 1 മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. ഏപ്രിൽ 20 വരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധാന്യങ്ങളും വിതരണം ചെയ്യും.
സൗജന്യ റേഷന്‍ വിതരണത്തിന് വിപുലമായി പദ്ധതികളുമായി ഭക്ഷ്യവകുപ്പ് - കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍
ഏപ്രിൽ 1 മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. ഏപ്രിൽ 20 വരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധാന്യങ്ങളും വിതരണം ചെയ്യും.
![സൗജന്യ റേഷന്‍ വിതരണത്തിന് വിപുലമായി പദ്ധതികളുമായി ഭക്ഷ്യവകുപ്പ് free ration distribution kerala corona latest news ration supply latest news സൗജന്യ റേഷന്‍ വാര്‍ത്തകള്‍ കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍ ഭക്ഷ്യവകുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6593087-thumbnail-3x2-thilo.jpg)
റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് നമ്പർ നൽകിയാലും സൗജന്യറേഷൻ അനുവദിക്കും. സൗജന്യ ധാന്യ കിറ്റുകൾ ഈമാസം തന്നെ വിതരണം പൂർത്തിയാക്കുമെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. 756 കോടിയിലധികം രൂപയുടെ ബാധ്യതയാണ് സൗജന്യ കിറ്റ് വിതരണത്തിലൂടെ സർക്കാരിനുണ്ടാവുക. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായ ദൗത്യമാണ് ഏറ്റെടുക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്നു മാസത്തേക്കുള്ള ധാന്യങ്ങൾ കരുതണമെന്ന നിർദ്ദേശമാണ് വകുപ്പിന് ലഭിച്ചിരിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കോൺവോയ് അടിസ്ഥാനത്തിൽ സാധനങ്ങൾ എത്തിക്കാനാണ് നീക്കം. കേന്ദ്ര സർക്കാരിനോട് 74000 മെട്രിക് ടൺ അരി സൗജന്യമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അത് നിരാകരിച്ചുവെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.