കേരളം

kerala

കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; നദികളില്‍ ജലനിരപ്പുയരുന്നു

By

Published : Oct 12, 2021, 3:40 PM IST

കേരള തീരത്തും ആന്‍ഡമാൻ നിക്കോബാര്‍ ദ്വീപിലും ഒറ്റപ്പെട്ടതും കനത്തതുമായ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കേരളത്തിലെ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ പല നദികളിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുകയാണ്.

Flood warning in Kerala  Central Water Commission  Karnataka  Flood in Tamil Nadu  Flood in Kerala  കേന്ദ്ര ജല കമ്മീഷന്‍  പ്രളയം  പ്രളയം മുന്നറിയിപ്പ്  നദികളില്‍ ജലനിരപ്പുയരുന്നു
കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; നദികളില്‍ ജലനിരപ്പുയരുന്നു

ന്യൂഡല്‍ഹി:കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പുമായി ദേശീയ ജല കമ്മിഷന്‍. ചൊവ്വാഴ്ച രാവിലെ മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെയും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ ജല കമ്മിഷൻ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

നദികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

കേരള തീരത്തും ആന്‍ഡമാൻ നിക്കോബാര്‍ ദ്വീപിലും ഒറ്റപ്പെട്ടതും കനത്തതുമായ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കേരളത്തിലെ നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ പല നദികളിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുകയാണ്.

അതിനിടെ കേരള- ആന്‍ഡമാൻ നിക്കോബാര്‍ തീരത്ത് 50-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കി. കിഴക്ക് മധ്യ അറബികടലില്‍ വലിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് മുതല്‍ നാല് ദിവസത്തിനുള്ളില്‍ ഇവയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

ഭീതിപരത്തി ഇത്തിക്കര, അച്ചന്‍ കോവിലാറുകള്‍

കൊല്ലം ജില്ലയിലെ അർക്കന്നൂരിൽ ഇത്തിക്കര നദി കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതായും നിര്‍ദ്ദേശമുണ്ട്. രാവിലെ 6.00നുള്ള കണക്കനുസരിച്ച് 87.1 മീറ്ററാണ് നദിയിലെ ജല നിരപ്പ്. 86.37 മീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നാല്‍ നദി അപകട നിലയിലെത്തും. അച്ചന്‍കോവിലാറും അപകടകരമായ രീതിയിലാണ് ഒഴുകുന്നത്. 10.35 മീറ്റര്‍ ഉയരത്തിലാണ് നിലവില്‍ നദി ഒഴുകുന്നത്. കഴിഞ്ഞ പ്രളയകാലത്ത് 13.735 മീറ്റര്‍ വരെ ജല നിരപ്പ് ഉയര്‍ന്നിരുന്നു. കരമനയാറും അപകടകരമായ രീതിയിലാണ് ഒഴുകുന്നതെന്നും കേന്ദ്ര ജല അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്നാട്ടിലും കര്‍ണാടകത്തിലും കനത്ത മഴ

കർണാടക, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴപൊയ്യാന്‍ സാധ്യതയുണ്ട്. കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ ടികെ ഹള്ളിയിൽ ഷിംഷ നദി കര കവിഞ്ഞ് ഒഴുകുകയാണ്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കന്യാകുമാരി ജില്ലയിലെ തിരുവരമ്പിലെ കൊടയാർ നദി, കുഴിത്തുറയിൽ താമ്രപർണി നദി എന്നിവയും അപകടകരമായ നിലയിലാണ് ഒഴുകുന്നത്.

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, സംസ്ഥാനത്തെ മഴ കണക്കിങ്ങനെ

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്തെ മഴയുടെ കണക്ക് ഇങ്ങനെയാണ്. കരിപ്പൂർ - 25 മി.മീ (മില്ലി മീറ്റര്‍), കോഴിക്കോട് - 22 മി.മീ, കണ്ണൂർ - 17 മി.മീ, പുനലൂർ - 14 മി.മീ, പാലക്കാട് - 8 മി.മീ, തൃശൂർ - 6 മി.മീ. തമിഴ്നാട്: വാൽപാറ - 10 മി.മീ, നാഗപ്പട്ടണം - 6 മി.മീ, തഞ്ചാവൂർ - 5 മി.മീ മഴ രേഖപ്പെടുത്തി.

Also Read:മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം

ABOUT THE AUTHOR

...view details