കേരളം

kerala

ETV Bharat / city

മങ്കയത്ത് മഴവെള്ളപ്പാച്ചിലിൽ അകപ്പെട്ട ആറ് വയസുകാരി മരിച്ചു, യുവതിക്കായി തെരച്ചിൽ തുടരുന്നു - പാലോട് സര്‍ക്കാര്‍ ആശുപത്രി

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മങ്കയം വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ പത്ത് പേര്‍ അടങ്ങിയ സംഘം കുടുങ്ങിയത്

FLASH FLOOD IN MANKAYAM WATER FALL  മങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ  മങ്കയത്ത് ഒഴുക്കിൽ പെട്ട ആറുവയസുകാരി മരിച്ചു  പാലോട് ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു  തിരുവനന്തപുരത്ത് മഴവെള്ളപ്പാച്ചിൽ  FLASH FLOOD IN THIRUVANANTHAPURAM  നസ്റിയ ഫാത്തിമ  പാലോട് സര്‍ക്കാര്‍ ആശുപത്രി
മങ്കയത്ത് മഴവെള്ളപ്പാച്ചിലിൽ അകപ്പെട്ട ആറ് വയസുകാരി മരിച്ചു, യുവതിക്കായി തെരച്ചിൽ തുടരുന്നു

By

Published : Sep 4, 2022, 9:20 PM IST

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ആറ് വയസുകാരി മരിച്ചു. ഒഴുക്കിൽ പെട്ടശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച നസ്റിയ ഫാത്തിമയാണ് മരണപ്പെട്ടത്. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ കാണാതായ ഷാനിയ്ക്കായി (33) തെരച്ചിൽ തുടരുകയാണ്. ഇരുവരും ബന്ധുകളാണ്.

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മലവെള്ളപ്പാച്ചിലിൽ പത്ത് പേര്‍ അടങ്ങിയ സംഘം കുടുങ്ങിയത്. നെടുമങ്ങാട് നിന്നെത്തിയ മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേർ പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം.

ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. നസ്റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details