തിരുവനന്തപുരം:പിജി ഡോക്‌ടര്‍മാരുടെ സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കാനാവില്ലെന്ന് ധനവകുപ്പ്. സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഇക്കാര്യം ആലോചിക്കാന്‍ കഴിയില്ലെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ധനവകുപ്പ് ആരോഗ്യവകുപ്പിന് തിരിച്ചയച്ചു.
ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രമേ ഇക്കാര്യം പരിഗണിക്കാന്‍ കഴിയൂവെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 10ന് ഇതേ ആവശ്യം ഉന്നയിച്ച് മൂന്നാം വട്ടവും ആരോഗ്യവകുപ്പ് ധനവകുപ്പിലേക്ക് ഫയല്‍ അയച്ചെങ്കിലും മറുപടി നല്‍കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ സ്റ്റൈപെന്‍ഡ് ഉയര്‍ന്നതെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.
കേരളത്തില്‍ ഒന്നാം വര്‍ഷ പിജി ഡോക്‌ടര്‍മാര്‍ക്ക് 55,120 രൂപയാണ് സ്റ്റൈപെന്‍ഡായി നല്‍കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 48,000 രൂപയാണ് നിലവില്‍ നല്‍കുന്നത്. 7,000 രൂപയോളം അധികമായാണ് സംസ്ഥാനത്ത് നല്‍കുന്നത്. സ്റ്റൈപെന്‍ഡില്‍ നാലു ശതമാനം വര്‍ധന വേണമെന്നാണ് സമരം ചെയ്യുന്ന പിജി ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം.
എന്നാല്‍ ഇത് സംസ്ഥാനത്തിന് സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന ധനവകുപ്പിന്‍റെ വാദം പിജി ഡോക്‌ടര്‍മാര്‍ തള്ളിയിരുന്നു. 75 ലക്ഷം രൂപയുടെ അധിക ബാധ്യത മാത്രമേ പ്രതിമാസം സ്റ്റൈപെന്‍ഡ് വര്‍ധനവിലൂടെയുണ്ടാകുകയുള്ളൂവെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് പിജി ഡോക്‌ടര്‍മാരുടെ നിലപാട്.
Also read: Doctor`s strike: ബഹിഷ്കരണ സമരം ആറാം ദിനം; നിലപാടില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാരും സര്‍ക്കാരും