തിരുവനന്തപുരം :പേട്ടയിൽ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി പിതാവ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചാക്ക സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. പ്രതി ലാലൻ തന്നെയാണ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി സംഭവം പറഞ്ഞത്.
രാത്രി പെൺകുട്ടിയെ കാണാൻ എത്തിയതായിരുന്നു അനീഷ് ജോർജ്. മകളുടെ മുറിയിൽ ശബ്‌ദം കേട്ടതിനെത്തുടർന്ന് ലാലൻ ആയുധവുമായെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറക്കാതിരുന്നതോടെ തല്ലിത്തകർത്ത് അകത്തുകയറി യുവാവിനെ കുത്തുകയായിരുന്നു.