തിരുവനന്തപുരം: തോരാതെ പെയ്‌ത പേമാരിയിൽ ജീവനും കൈയിൽ എടുത്തുള്ള ഓട്ടമായിരുന്നു. മുന്നില്‍ 25 അടി ഉയരമുള്ള മതിൽ വീട്ടിലേക്ക് പതിച്ചു കിടക്കുന്ന കാഴ്‌ച. പൂജപ്പുര മുടവൻമുഗൾ സ്വദേശി ബിനുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ശനിയാഴ്‌ച രാത്രിയിലാണ് സംഭവം.
വീടിന് മുകളിലേയ്ക്ക് വന്‍ മതില്‍ തകര്‍ന്നു വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കം മാറാതെ ബിനുവും കുടുംബവും അയൽ വീടിന്‍റെ 25 അടി ഉയരമുള്ള കോൺക്രീറ്റ് ഭിത്തി കനത്ത മഴയിൽ തകർന്നു വീഴുകയായിരുന്നു. താഴെയുള്ള വീടിന്‍റെ പകുതിയോളം ഇതിനടിയിലായി. വീട്ടിൽ പ്രസവിച്ചു കിടന്നിരുന്ന സ്ത്രീയും കുഞ്ഞും ഉൾപ്പെട്ട ആറംഗ കുടുംബം അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കോൺക്രീറ്റ് പാളികൾക്കിടയിൽപ്പെട്ട 80 വയസുള്ള വയോധികയേയും യുവാവിനെയും രണ്ടുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. ആർക്കും ഗുരുതര പരിക്കുകളില്ല. പൂജപ്പുര സ്വദേശി ബിനു, ഭാര്യ സന്ധ്യ, മകൻ ജിതിൻ, 22 ദിവസം പ്രായമുള്ള മകൾ മാളു, സന്ധ്യയുടെ സഹോദരന്‍ ഉണ്ണികൃഷ്‌ണന്‍, മുത്തശ്ശി ലീല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
മതിൽ ഇടിഞ്ഞു വീണ അടുക്കളയ്ക്ക് സമീപമാണ് ഉണ്ണികൃഷ്‌ണനും മുത്തശ്ശിയും കിടന്നുറങ്ങിയിരുന്നത്. മണ്ണ് നീക്കം ചെയ്‌തും കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കിയുമാണ് ഫയർഫോഴ്‌സ് ഇവരെ രക്ഷപ്പെടുത്തിയത്.
Also read: കരകവിഞ്ഞൊഴുകി മണിമലയാര്‍ ; പ്രളയം വിഴുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം