കേരളം

kerala

ETV Bharat / city

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേണ്ടത് ഒറ്റക്കെട്ടായ സമരം: ഇ.ടി മുഹമ്മദ് ബഷീർ - പൗരത്വ ഭേദഗതി നിയമം

സി.പി.എം ജനുവരി 26 ന് പ്രഖ്യാപിച്ച മനുഷ്യചങ്ങലയിൽ ലീഗ് പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

et muhammed basheer on caa joint protest  caa joint protest in kerala  caa protest latest news  പൗരത്വ ഭേദഗതി നിയമം  ഇ.ടി മുഹമ്മദ് ബഷീർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേണ്ടത് ഒറ്റക്കെട്ടായ സമരം: ഇ.ടി മുഹമ്മദ് ബഷീർ

By

Published : Dec 23, 2019, 11:40 AM IST

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരം തന്നെയാണ് വേണ്ടതെന്ന് മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. എന്നാൽ ഒരു കൂട്ടർ മാത്രം തീരുമാനിച്ച ശേഷം മറ്റുള്ളവരും യോജിക്കണമെന്നത് പറയുന്നത് ശരിയല്ല. എല്ലാവരും ഒരുമിച്ച് ചർച്ച ചെയ്തതാണ് സമരത്തെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത്. സി.പി.എം ജനുവരി 26 ന് പ്രഖ്യാപിച്ച മനുഷ്യചങ്ങലയിൽ ലീഗ് പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള ഗവർണർ അത് ചെയ്യുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വിമർശിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേണ്ടത് ഒറ്റക്കെട്ടായ സമരം: ഇ.ടി മുഹമ്മദ് ബഷീർ

ABOUT THE AUTHOR

...view details