കേരളം

kerala

ETV Bharat / city

ഇ പോസ് മെഷീന്‍റെ തകരാര്‍ പരിഹരിച്ചു ; പുനരാരംഭിച്ച് റേഷൻ വിതരണം - റേഷൻ വിതരണം പുനരാരംഭിച്ചു

സെർവർ തകരാർ ആരംഭിച്ചത് ജനുവരി ഏഴിന് വെളളിയാഴ്‌ച

EPoS machine problems resolved  Ration shops resumes functioning in Kerala  ഇ പോസ് മെഷിന്‍റെ തകരാര്‍ പരിഹരിച്ചു  റേഷൻ വിതരണം പുനരാരംഭിച്ചു
ഇ പോസ് മെഷിന്‍റെ തകരാര്‍ പരിഹരിച്ചു; റേഷൻ വിതരണം പുനരാരംഭിച്ചു

By

Published : Jan 12, 2022, 11:11 AM IST

തിരുവനന്തപുരം : റേഷന്‍ കടകളില്‍ നാല് ദിവസമായി പണിമുടക്കിയ ഇ പോസ് മെഷീന്‍റെ തകരാര്‍ പരിഹരിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്നലെ രാവിലെ മുതല്‍ മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചു. ജനുവരി ഏഴിന് വെളളിയാഴ്‌ചയാണ് സെർവർ തകരാർ ആരംഭിച്ചത്.

റേഷൻ വിതരണത്തിൽ നേരിട്ട പ്രശ്‌നങ്ങളെ തുടർന്ന് പലയിടത്തും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാര സംഘടനകള്‍ തീരുമാനിച്ചു. അതേ സമയം കടകള്‍ അടച്ചിട്ടതിന് വ്യാപാരികള്‍ക്ക് പൊതുവിതരണ വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ALSO READ:ആംബുലന്‍സ് വിളിച്ചിട്ടും എത്തിയില്ല : ഒടുവിൽ പ്രസവം ഉന്തുവണ്ടിയിൽ

സംസ്ഥാനത്ത് പതിനാലായിരത്തിലധികം കടകളുളളതില്‍ നാലായിരം കടകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. കഴക്കൂട്ടം ടെക്‌നോ പാര്‍ക്കിലെ ഡാറ്റ സെന്‍ററിലെ സെര്‍വര്‍ തകരാര്‍ ഐ ടി മിഷന്‍റെ സഹായത്തോടെയാണ് പരിഹരിച്ചത്.

ABOUT THE AUTHOR

...view details