കേരളം

kerala

ETV Bharat / city

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായെന്ന് ഇ.പി ജയരാജൻ - ഇ.പി ജയരാജൻ

മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം പേർക്ക് വ്യവസായ വകുപ്പ് തൊഴിൽ നൽകിയെന്ന് മന്ത്രി ഇ.പി ജയരാജൻ.

ep jayarajan  investment friendly state  kerala is an investment friendly state  ഇ.പി ജയരാജൻ  നിക്ഷേപ സൗഹൃദ സംസ്ഥാനം
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായെന്ന് ഇ.പി ജയരാജൻ

By

Published : Feb 11, 2021, 5:03 PM IST

തിരുവനന്തപുരം: സംസ്ഥാനം സമ്പൂർണ നിക്ഷേപ സൗഹൃദ സംസ്ഥാനമായതായി മന്ത്രി ഇ.പി ജയരാജൻ. ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മാറ്റങ്ങളാണ് വ്യവസായ മേഖലയിൽ യാഥാർത്ഥ്യമായതെന്നും മന്ത്രി പറഞ്ഞു. നീതി ആയോഗിന്‍റെ ഏറ്റവും പുതിയ ഇന്ത്യ ഇന്നൊവേഷൻ സൂചിക പ്രകാരം ഏറ്റവും അനുകൂലമായ ബിസിനസ് സാഹചര്യമുള്ള സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു .

കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണത്തെ അതിജീവിച്ചാണ് ഈ നേട്ടം. നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികളാണ് നേട്ടത്തിന് കാരണം. ഇതിനായി സർക്കാർ ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്തു. ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കൊണ്ടുവന്ന കെ സ്വിഫ്റ്റ് ഓൺലൈൻ ഏകജാലക സംവിധാനം, ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് മുൻകൂർ അനുമതി ഒഴിവാക്കിയ നടപടി, നോക്കുകൂലി ക്രിമിനൽ കുറ്റമാക്കിയ നടപടി തുടങ്ങിയവയെല്ലാം സംരംഭകർക്ക് ഗുണകരമായി. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം പേർക്ക് വ്യവസായ വകുപ്പ് തൊഴിൽ നൽകി. കൊച്ചി - ബെംഗലൂരു വ്യവസായ ഇടനാഴിക്കായി പാലക്കാട് 1878 ഏക്കറും എറണാകുളത്ത് 500 ഏക്കറും ഏറ്റെടുക്കാൻ നടപടി തുടങ്ങിയതായും ഇ.പി ജയരാജൻ പറഞ്ഞു.

ABOUT THE AUTHOR

...view details