തിരുവനന്തപുരം :താനൂരിലെ തീര മേഖലകളിലെ രാഷ്‌ട്രീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് സമാധാന കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. സംഘര്‍ഷം ഇല്ലാതാക്കാനായി ഊര്‍ജിത ശ്രമങ്ങൾ നടത്തിവരികയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു.
താനൂരില്‍ സമാധാന കമ്മിറ്റികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇ.പി ജയരാജന്‍ - ഇ പി ജയരാജന്‍
മേഖലയില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
താനൂരില്‍ സമാധാനകമ്മിറ്റികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇ.പി ജയരാജന്‍
തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സമാധാന കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. വിവിധ രാഷ്‌ട്രീയ - സാമൂഹിക സംഘടനകളുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
വി.അബ്‌ദു റഹിമാന്റെ സബ്‌മിഷനിലാണ് മന്ത്രിയുടെ മറുപടി. ഇസഹാക്കിന്‍റെ കൊലപാതകം വരെ പത്ത് കേസുകളാണ് താനൂരിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ എട്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ഇസഹാഖ് കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.