സ്റ്റാഫിനെ ഒഴിവാക്കിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി ഇ.പി ജയരാജൻ - സിപിഎം
സുഖമില്ലാത്തതിനാല്‍ തന്നെ മാറ്റണമെന്ന് സജീഷ് ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
![സ്റ്റാഫിനെ ഒഴിവാക്കിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി ഇ.പി ജയരാജൻ ep jayarajan on personal staff removel ep jayarajan ഇപി ജയരാജൻ സ്‌റ്റാഫിനെ ഒഴിവാക്കി സിപിഎം മന്ത്രിസഭാ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8140675-thumbnail-3x2-hj.jpg)
സ്‌റ്റാഫിനെ ഒഴിവാക്കിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി ഇ.പി ജയരാജൻ
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജൻ. സുഖമില്ലാത്തതിനെ തുടർന്ന് ഒഴിവാക്കണം എന്ന് അദ്ദേഹം തന്നെ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് മാറ്റിയത്. മറ്റു പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. അത്തരത്തിൽ പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്‌ചയാണ് ജയരാജന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സജീഷിനെ മാറ്റിയത്.
സ്‌റ്റാഫിനെ ഒഴിവാക്കിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി ഇ.പി ജയരാജൻ