ബെവ് ക്യൂ ആപ്പിന് 'വ്യാജൻ'; അന്വേഷണം ആരംഭിച്ച് പൊലീസ് - ബെവ് ക്യൂ ആപ്പ്
ബെവ്‌കോയുടെ പുതിയ വെർച്വൽ ക്യൂ ആപ്പ് എന്ന പേരിൽ ഒന്നിലധികം വ്യാജ ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറിൽ പ്രചരിച്ചത്
![ബെവ് ക്യൂ ആപ്പിന് 'വ്യാജൻ'; അന്വേഷണം ആരംഭിച്ച് പൊലീസ് enquiry in fake bevco app bevco app news ബെവ് ക്യൂ ആപ്പ് ബിവറേജസ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7372831-thumbnail-3x2-kl.jpg)
ബെവ് ക്യൂ ആപ്പിന് വ്യാജൻ; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം : ബിവറേജസ് കോർപ്പറേഷന്‍റെ ആപ്ലിക്കേഷൻ എന്ന പേരിൽ വ്യാജ ആപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം. പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനാണ് അന്വേഷണ ചുമതല. ബെവ്‌കോയുടെ പുതിയ വെർച്വൽ ക്യൂ ആപ്പ് എന്ന പേരിൽ ഒന്നിലധികം വ്യാജ ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറിൽ പ്രചരിച്ചത്. ഇത് സംബന്ധിച്ച് ബെവ്‌കോ എംഡി ജി. സ്പർജൻ കുമാർ നൽകിയ പരാതിയിലാണ് നടപടി. വ്യാജ ആപ് പ്രചരിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പറഞ്ഞു.