തിരുവനന്തപുരം : പി.എസ്.സി മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകളിൽ ചോദ്യപേപ്പറുകൾക്കൊപ്പം ഇംഗ്ലീഷിലും ചോദ്യം നൽകുന്നത് പരിഗണനയിൽ. മൊഴിമാറ്റത്തിലെ പിഴവുമൂലം ഉദ്യോഗാർഥികൾക്ക് ജോലി അവസരം നഷ്‌ടമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണ് പി.എസ്.സി നിലപാട് അറിയിച്ചത്.
മൊഴിമാറ്റത്തിലെ പിഴവ് ; മലയാളം, തമിഴ്, കന്നട ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലീഷും പരിഗണനയിലെന്ന് പി.എസ്.സി - English will be considered in psc exam questions
മൊഴിമാറ്റത്തിലെ പിഴവുമൂലം ചോദ്യങ്ങളിൽ പിശകുകൾ സംഭവിക്കുന്നതായി ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെത്തുടർന്നാണ് പി.എസ്.സി നിലപാടറിയിച്ചത്
മൊഴിമാറ്റത്തിലെ പിഴവ്; മലയാളം, തമിഴ്, കന്നഡ ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലീഷും പരിഗണനയിലെന്ന് പി.എസ്.സി
വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർഥികളാണ് പരാതി നൽകിയത്. ആവശ്യമായ നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് പി.എസ്.സി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. തമിഴ്, മലയാളം, കന്നട ഭാഷകളിലേക്ക് തർജമ ചെയ്യുമ്പോൾ ചോദ്യത്തിൽ പിശകുകൾ സംഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി പി.എസ്.സിയും സമ്മതിച്ചിട്ടുണ്ട്.
TAGGED:
psc exam