കേരളം

kerala

ചിട്ടയായ പഠനമാണ് വിജയ രഹസ്യമെന്ന് എഞ്ചിനീയറിങ് എൻട്രസ് റാങ്ക് ജേതാക്കൾ

By

Published : Oct 7, 2021, 6:57 PM IST

ആരുഷിക്ക് ഏഴാം റാങ്ക് ; ഇരട്ട സഹോദരി അപൂർവയ്ക്ക് എഴുപത്തിനാലാം റാങ്കും

എഞ്ചിനീയറിങ് എൻട്രസ് റാങ്ക് ജേതാക്കൾ  എഞ്ചിനീയറിങ് എൻട്രസ് വാർത്ത  എഞ്ചിനീയറിങ് എൻട്രസ്  ചിട്ടയായ പഠനം  ചിട്ടയായ പഠനം വിജയരഹസ്യം  Engineering Entrance Rank results  Engineering Entrance Rank  Engineering Entrance Rank results  Engineering entrance results
ചിട്ടയായ പഠനമാണ് വിജയ രഹസ്യമെന്ന് എൻജിനീയറിങ് എൻട്രസ് റാങ്ക് ജേതാക്കൾ

തിരുവനന്തപുരം :ചിട്ടയായ പഠനമാണ് വിജയരഹസ്യമെന്ന് കേരള എഞ്ചിനീയറിങ് എൻട്രസിൽ അഞ്ചാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി ഗോവിന്ദ് ജി എസ്സും ഏഴാം റാങ്കുകാരി ആരുഷി പ്രശാന്തും. തിരുവനന്തപുരം ജില്ലയിൽ ഒന്നാമതാണ് ഗോവിന്ദ്. ചോദ്യപേപ്പർ മാതൃകകൾ ഉപയോഗിച്ച് നിരന്തരം പരിശീലിച്ചതായി വിദ്യാര്‍ഥി പറഞ്ഞു.

കെഎസ്ഇബി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ആയി വിരമിച്ച ഗിരിയുടെയും വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറായ സുജാതയുടെയും മകനാണ് ഗോവിന്ദ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂളിലായിരുന്നു എൽകെജി മുതൽ പഠനം. പേരൂർക്കട മണികണ്ഠപുരത്താണ് താമസം.

ചിട്ടയായ പഠനമാണ് വിജയ രഹസ്യമെന്ന് എഞ്ചിനീയറിങ് എൻട്രസ് റാങ്ക് ജേതാക്കൾ

ALSO READ:നിയമസഭ കൈയാങ്കളി കേസ് : വിധി പറയുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി

ഐ.എസ്.ആർ.ഒയിൽ എഞ്ചിനീയറായ പ്രശാന്തിൻ്റെയും സിവിൽ എഞ്ചിനീയറായ ഷീനയുടെയും മകളാണ് ഏഴാം റാങ്കുകാരി ആരുഷി പ്രശാന്ത്. ഇരട്ട സഹോദരി അപൂർവയ്ക്ക് എഴുപത്തിനാലാം റാങ്കുമുണ്ട്.

ആര്യ സെൻട്രൽ സ്‌കൂളിലാണ് എൽകെജി മുതൽ ഇരുവരും പഠിച്ചത്. പ്ലസ് വൺ മുതൽ ജെഇഇ ലക്ഷ്യം വച്ച് സയൻസ് വിഷയങ്ങളിലും കണക്കിലും ശ്രദ്ധയൂന്നിയിരുന്നു. ബിരുദത്തിനുശേഷം ഗവേഷണം ലക്ഷ്യംവയ്ക്കുന്ന ഇരുവരും ജെഇഇ ഫലവും കാത്തിരിക്കുകയാണ്.

ABOUT THE AUTHOR

...view details