ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോൾ കാലുമാറ്റം ഉണ്ടാകില്ലെന്ന് കോൺഗ്രസ് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടാണ് കോൺഗ്രസിന് അപചയം ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിൽ വർഗീയശക്തികൾ പിടിമുറുക്കാൻ കാരണവും കോൺഗ്രസിന്‍റെ ഈ നയമാണ്. മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസിന് അണികളെ വർഗീയതക്കെതിരെ ചിന്തിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് ആർഎസ്എസിന്‍റെവളർച്ചക്ക് ഇടവരുത്തിയതെന്നുംമുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കാലുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം: കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി - ഇഎംഎസ് അക്കാദമി
വർഗീയശക്തികൾ പിടിമുറുക്കാൻ കാരണം കോൺഗ്രസ് നയമാണ്. ഇതാണ് ആർഎസ്എസിന്‍റെ വളർച്ചക്ക് ഇടവരുത്തിയതെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയൻ
കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പിൽ ജയിച്ച്വരുന്നതെങ്കിൽ എവിടെനിൽക്കും എന്ന് ആർക്കും ഉറപ്പിക്കാൻ പറ്റില്ല. ഇപ്പോഴത്തെ അവസ്ഥ അതാണെന്നും കോൺഗ്രസ് വക്താക്കള്‍ വരെ പാർട്ടി വിട്ടു പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വികസനത്തിന് അടിത്തറയിട്ടത് ഇഎംഎസ് സർക്കാരാണ്. ആ നിലപാടിൽ തന്നെയാണ് നിലവിലെ സർക്കാരും കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തിരുവനന്തപുരത്ത് ഇഎംഎസ്ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.