കേരളം

kerala

ETV Bharat / city

ജനകീയ ഹോട്ടലുകള്‍ക്ക് അടിയന്തര ധനസഹായം; 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ് - ജനകീയ ഹോട്ടലുകള്‍ക്ക് അടിയന്തര ധനസഹായം

ഭക്ഷണം കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം

kudumbashree janakeeya hotel latest  financial aid for kudumbashree hotel  ജനകീയ ഹോട്ടലുകള്‍ക്ക് അടിയന്തര ധനസഹായം  കുടുംബശ്രീ ഹോട്ടല്‍ ധനസഹായം
ജനകീയ ഹോട്ടലുകള്‍ക്ക് അടിയന്തര ധനസഹായം; 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

By

Published : Jan 29, 2022, 7:04 PM IST

തിരുവനന്തപുരം: ജനകീയ ഹോട്ടലുകള്‍ക്ക് അടിയന്തര ധനസഹായം അനുവദിച്ചു. 30 കോടി രൂപയാണ് അടിയന്തരമായി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. മൂന്നാം തരംഗത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷണം കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം.

2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1,000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവില്‍ 1,174 ജനകീയ ഹോട്ടലുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 1.9 ലക്ഷം ഊണുകളാണ് ജനകീയ ഹോട്ടലുകള്‍ വഴി നല്‍കി വരുന്നത്. 20 രൂപക്ക് നല്‍കുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവര്‍ക്ക് സൗജന്യമായും നല്‍കുന്നുണ്ട്.

Also read: ഗര്‍ഭിണികളെ നിയമിക്കുന്നതിന് നിയന്ത്രണം: വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് എസ്‌.ബി.ഐ

ABOUT THE AUTHOR

...view details