തിരുവനന്തപുരം: വിവാദമായ ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. അമേരിക്കന്‍ കമ്പനിയുമായി എം.ഒ.യു ഒപ്പിടാനിടയുണ്ടായ സാഹചര്യം പരിശോധിക്കും. കരാര്‍ സംബന്ധിച്ച അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ. ജോസിനെ ചുമതലപ്പെടുത്തി.
ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവ് - emcc agreement cancelled
കരാറില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവ്
ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 ട്രോളറുകള്‍ നിര്‍മ്മിക്കാന്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ ധാരണയാണ് വിവാദമായത്. കരാറില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, കരാര്‍ റദ്ദാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും കൊച്ചി അസെന്‍റില്‍ വച്ച് ഒപ്പിട്ട 5000 കോടിയുടെ കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Last Updated : Feb 22, 2021, 7:11 PM IST