കേരളം

kerala

ETV Bharat / city

സംസ്ഥാനത്തെ 18 പൊലീസ് ഉദ്യോഗസ്ഥര്‍ വിരമിച്ചു - kerala police latest news

ഓഫീസര്‍മാര്‍ക്ക് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡിജിപി ലോക്നാഥ് ബെഹ്റ യാത്രയയപ്പ് നൽകി.

kerala police latest news  കേരള പൊലീസ് വാര്‍ത്തകള്‍
സംസ്ഥാനത്തെ 18 പൊലീസ് ഉദ്യോഗസ്ഥര്‍ വിരമിച്ചു

By

Published : May 30, 2020, 9:39 PM IST

തിരുവനന്തപുരം: ജേക്കബ് തോമസ്, എ. ഹേമചന്ദ്രൻ തുടങ്ങി മുതിർന്ന 11 ഐ.പി.എസ് ഓഫീസേഴ്സ് ഉൾപ്പെടെ 18 പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിച്ചു. ഔദ്യോഗികമായി നാളെയാണ് വിരമിക്കേണ്ടതെങ്കിലും നാളെ ഞായറാഴാഴ്ചയായതിനാലാണ് ഇന്ന് യാത്രയയപ്പ് നൽകിയത്. ഓഫിസര്‍മാര്‍ക്ക് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡിജിപി ലോക്നാഥ് ബെഹ്റ യാത്രയയപ്പ് നൽകി.

ഡി.ജി.പിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്, ഡി.ജി.പിയും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലുമായ എ.ഹേമചന്ദ്രന്‍, പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ എ. വിജയന്‍, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.പി വിജയകുമാരന്‍, അഡീഷണല്‍ എക്സൈസ് കമ്മിഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, കണ്‍സ്യൂമര്‍ഫെഡ് എം.ഡി വി.എം മുഹമ്മദ് റഫിക്ക്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി കെ.എം ആന്‍റണി, ഭീകരവിരുദ്ധ സേന എസ്.പി കെ.ബി വേണുഗോപാല്‍, എസ്.എ.പി കമാണ്ടന്‍റ് കെ.എസ് വിമല്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി ജെ.സുകുമാര പിള്ള, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവരാണ് വിരമിച്ച മുതിർന്ന ഐ.പി.എസ് ഓഫിസര്‍മാർ.

ക്രൈംബ്രാഞ്ച് എസ്.പി എന്‍. അബ്ദുള്‍ റഷീദ്, കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി രവി, കേരള പൊലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ റെജി ജേക്കബ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എസ്.പി വി.എം സന്ദീപ്, കെ.എസ്.ഇ.ബി വിജിലന്‍സ് ഓഫിസര്‍ ആര്‍. സുനീഷ് കുമാര്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് കമാണ്ടന്‍റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എ.ആര്‍ കമാണ്ടന്‍റ് പി.ബി സുരേഷ് കുമാര്‍ എന്നിവരും ഇതോടൊപ്പം വിരമിച്ചു.

ABOUT THE AUTHOR

...view details