കേരളം

kerala

ETV Bharat / city

'നോ മൊബൈല്‍ ഫോണ്‍', കര്‍ശന നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ്: അധ്യാപകർക്കും ബാധകമായേക്കും - v sivankutty on mobile phone restrictions in school

മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം

സ്‌കൂളുകളില്‍ മെബൈല്‍ ഫോണ്‍ നിയന്ത്രണം  വിദ്യാര്‍ഥികള്‍ മൊബൈൽ ഫോൺ ഉപയോഗം  വി ശിവൻകുട്ടി വിദ്യാര്‍ഥികള്‍ മൊബൈൽ ഫോൺ  വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണം  restrictions in use of mobile phones in school  v sivankutty on mobile phone restrictions in school  kerala education minister on students mobile phone usage
സ്‌കൂളില്‍ 'നോ മൊബൈല്‍ ഫോണ്‍', കര്‍ശന നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ്; അധ്യാപകർക്കും ബാധകമായേക്കും

By

Published : Jul 28, 2022, 1:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയങ്ങളിൽ അധ്യാപകരുടെ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്.

കൊവിഡിന് പിന്നാലെ ഓഫ്‌ലൈൻ ക്ലാസുകൾ സജീവമായ സാഹചര്യത്തിലാണ് സ്‌കൂളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച സർക്കുലർ വൈകാതെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ മുതിർന്ന വിദ്യാർഥികൾ ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൻ്റെ പശ്ചാത്തലത്തിലും സ്‌കൂളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

Also read: പ്ലസ് വൺ പ്രവേശനം : ട്രയൽ അലോട്മെൻ്റ് നാളെ പ്രസിദ്ധീകരിക്കും

ABOUT THE AUTHOR

...view details