തിരുവനന്തപുരം :മാർഗരേഖ പ്രകാരമുള്ള സർക്കാർ നിർദേശങ്ങൾ സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം പാലിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങൾ സർക്കാർ എൻ.ഒ.സിയോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.