തിരുവനന്തപുരം:കൊവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പാണ് പ്രധാനമായും ചര്‍ച്ചചെയ്യുക. അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യത്തിലും തീരുമാനമുണ്ടാകും.
കൊവിഡ് വ്യാപനത്തിനിടയിലെ അധ്യയനം; വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം ഇന്ന്
സ്‌കൂളുകളുടെ നടത്തിപ്പ്, പ്രവർത്തനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക
കൊവിഡ് വ്യാപനത്തിനിടയിലെ അധ്യയനം; വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം ഇന്ന്
ഓഫ് ലൈനായി നടക്കുന്ന 11,12 ക്ലാസുകളുടെ നടത്തിപ്പിലെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്യും. ഹാജരാകുന്ന വിദ്യാർഥികളുടെ എണ്ണം 40 ശതമാനത്തില്‍ താഴെയാല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടിയും ചര്‍ച്ചയാകും. കുട്ടികളുടെ വാക്‌സിനേഷന്‍റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയവയും ചര്‍ച്ചയാകും.
ALSO READ:കോവിഡ് വ്യാപനം രൂക്ഷം: തിരുവനന്തപുരം ജില്ല സി ക്യാറ്റഗറിയില്‍ തുടരുന്നു