തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസിലെ പ്രത്യേക വിഭാഗം (ഇക്കണോമിക് ഒഫൻസസ് വിങ്) സംസ്ഥാനത്തും നിലവിൽ വന്നു. ഓൺലൈൻ ആപ്പുകൾ വഴിയുള്ള വായ്‌പ തട്ടിപ്പുകൾ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇനി ഈ വിഭാഗമാണ് അന്വേഷിക്കുക. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പൊലീസിൽ ഇനി പ്രത്യേക വിഭാഗം - സാമ്പത്തിക കുറ്റകൃത്യം തടയാൻ പൊലീസിൽ പ്രത്യേക വിഭാഗം
ഓൺലൈൻ ആപ്പുകൾ വഴിയുള്ള വായ്‌പ തട്ടിപ്പുകൾ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇനി ഇക്കണോമിക് ഒഫൻസസ് വിങ് അന്വേഷിക്കും
![സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പൊലീസിൽ ഇനി പ്രത്യേക വിഭാഗം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പൊലീസിൽ ഇനി പ്രത്യേക വിഭാഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15324409-thumbnail-3x2-online.jpg)
സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തിൽ മുൻപരിചയവുമുള്ള ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചാണ് ഇക്കണോമിക് ഒഫൻസസ് വിങിന് രൂപം നൽകിയത്. ഇതിനായി 226 എക്‌സിക്യൂട്ടീവ് തസ്‌തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്‌തികകളും സൃഷ്‌ടിച്ചു.
സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും ഏറെ മുന്നിലുള്ള മലയാളികളാണ് ഏറെയും സാമ്പത്തിക തട്ടിപ്പുകളിൽ പെടുന്നതെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂർ സിറ്റി, വയനാട് എന്നീ ജില്ലകളിൽ നിലവിൽ വന്ന ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.