കേരളത്തിന്‍റെ വളര്‍ച്ച നിരക്കില്‍ ഇടിവ്
മുന്‍ വര്‍ഷത്തെ വളര്‍ച്ച നിരക്ക് 6.49 ശതമാനമായിരുന്നു
തിരുവനന്തപുരം: ലോകം മുഴുവനും അടച്ചിടപ്പെട്ട ഈ മഹാമാരിക്കാലത്തും കേരളത്തിന്‍റെ ബദൽ, ലോകം ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് പിണറായി മന്ത്രി സഭയുടെ അഞ്ചാമത്തെ ബജറ്റ് അവതരണം തുടങ്ങിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദം പിന്നിടുമ്പോള്‍ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ 26 ശതമാനമായി ചുരുങ്ങിയതായി ധനമന്ത്രി അറിയിച്ചു. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്‍റെ വളര്‍ച്ച നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ വളര്‍ച്ച നിരക്ക് 6.49 ശതമാനമായിരുന്നു. കേരളത്തിന്‍റെ വളര്‍ച്ച നിരക്കിലെ ഇടിവിന് കാരണം പ്രകൃതി ദുരന്തങ്ങളാണെന്നാണ് അവലോകനം.