ഡ്രൈവിങ് സ്കൂളുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
ഒരു സമയം ഒരാളെ മാത്രമുപയോഗിച്ചാകും പരിശീലനം നടത്താനാകുക. ഓരോ പരിശീലനത്തിനു ശേഷം വാഹനം അണുമുക്തമാക്കണം.
തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച മുതൽ ഡ്രൈവിങ് സ്കൂളുകൾക്ക് പ്രവർത്തിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഒരു സമയം ഒരാളെ മാത്രമുപയോഗിച്ചാകും പരിശീലനം നടത്താനാകുക. ഓരോ പരിശീലനത്തിനു ശേഷം വാഹനം അണുമുക്തമാക്കണം. വെള്ളിയാഴ്ച ഡ്രൈവിങ് സ്കൂളും വാഹനങ്ങളും പൂർണമായി അണുമുക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതൽ ഡ്രൈവിങ് സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ് .ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം പൊതുഗതാഗത സംവിധാനം പുനഃരാരംഭിച്ചപ്പോഴും ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതി നൽകിയിരുന്നില്ല.