തിരുവനന്തപുരം : ഇന്ധന വില നിർണയാധികാരം കമ്പനികൾക്ക് തീറെഴുതിയതിന് പിന്നിൽ വാജ്പേയ് സർക്കാരെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്. കേന്ദ്രസർക്കാർ പെരുംനുണകൾ പറയുകയാണ്. ഇന്ധന വില നിയന്ത്രിക്കാൻ സാധിക്കുമെന്നിരിക്കെ മോദി സർക്കാർ മനപ്പൂർവം കണ്ണടച്ച് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ഡോ. മേരി ജോർജ് ചൂണ്ടിക്കാട്ടി.
ഇന്ധനവില നിർണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് വാജ്‌പേയ് സർക്കാരെന്ന് ഡോ. മേരി ജോർജ് പെട്രോളിനും ഡീസലിനും ഒരു രൂപ കൂടിയാൽ സാധാരണക്കാരന്‍റെ ജീവിതച്ചെലവ് ഒരു മാസം എത്ര കൂടുമെന്ന ഇടിവി ഭാരതത്തിന്‍റെ അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
also read :ഓട്ടോ ഒന്നിന് മൂന്ന് ലിറ്റർ സൗജന്യം ; ഇന്ധനവില കുതിക്കുമ്പോള്‍ ഡ്രൈവര്‍മാരെ തുണച്ച് പമ്പുടമ
ഇന്ധന വിലവർധനവ് ബാധിക്കുക അംബാനിയെയല്ല. മറിച്ച് സാധാരണക്കാരെയാണ്. മരുന്നുകൾ അടക്കം സകലതിനും വില കൂടും. സംസ്ഥാന സർക്കാർ ഇന്ധനവില വർധനവിൽ നട്ടം തിരിയുന്ന ജനങ്ങൾക്കൊപ്പമല്ല.
മഹാമാരിക്കാലത്ത് വേണമെങ്കിൽ കേന്ദ്ര സർക്കാരിന് ഈ കൊള്ള ഒഴിവാക്കാമെന്നും സംസ്ഥാന സർക്കാരിന്, അധികനികുതി വേണ്ടെന്ന് വെച്ച ജനങ്ങളുടെ ഭാരം കുറയ്ക്കാൻ സാധിക്കുമെന്നും ഡോ. മേരി ജോർജ് പറഞ്ഞു.