കേരളം

kerala

ETV Bharat / city

കണ്ണൂർ വി.സി പുനർനിയമനം; ഹർജിയിൽ വാദം പൂർത്തിയായി, വിധി ഫെബ്രുവരി നാലിന്

കണ്ണൂര്‍ സർവകലാശാല വി.സി നിയമനത്തിൽ ആർ. ബിന്ദു ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് പരിഗണിച്ചത്.

ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം  വിധി ഫെബ്രുവരി നാലിന്  ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം  മന്ത്രി ആർ.ബിന്ദു  Dr. Gopinath Raveendran appointment controversy  crucial document in Lokayukta  MINISTER R BINDHU
ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം; ഹർജിയിൽ വാദം പൂർത്തിയായി, വിധി ഫെബ്രുവരി നാലിന്

By

Published : Feb 1, 2022, 7:22 PM IST

തിരുവനന്തപുരം:കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് എഴുതിയ മന്ത്രി ആർ.ബിന്ദുവിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. വിധി ഫെബ്രുവരി നാലിന് പുറപ്പെടുവിക്കും.

സർക്കാരിന് പേര് നിർദേശിക്കാൻ ഉണ്ടോ എന്ന് ഗവർണറുടെ സെക്രട്ടറി ആവശ്യപ്പെട്ടപ്പോൾ മറുപടി നൽകുകയായിരുന്നു മന്ത്രി ആർ ബിന്ദു എന്ന് സർക്കാർ ലോകായുക്തയിൽ അറിയിച്ചു. ഇതു സംബന്ധിച്ച രേഖകൾ സർക്കാർ ലോകായുക്തയിൽ സമർപ്പിച്ചുവെന്നാണ് സർക്കാരിന്‍റെ അവകാശവാദം.

മന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും കാട്ടിയെന്ന് ആരോപണം തെളിയിക്കാവുന്ന രേഖകൾ പരാതിയിലുണ്ടോയെന്ന് ലോകായുക്ത ആരാഞ്ഞു. എന്നാൽ കണ്ണൂർ സർവകലാശാലയിൽ നടന്നത് തികഞ്ഞ നിയമ ലംഘനം എന്ന ആരോപണത്തിൽ പരാതിക്കാരൻ ഉറച്ചു നിന്നു.

പുനർനിയമന വിവാദം

2021 നവംബർ 23ന് നിലവിലെ വൈസ് ചാൻസിലറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. പുതിയ വൈസ് ചാൻസിലറെ തെരഞ്ഞെടുക്കാനായി യു.ജി.സി ചെയർമാനും കണ്ണൂർ യൂണിവേഴ്‌സിറ്റി രജിസ്റ്റാർക്കും ഹയർ എഡ്യൂക്കേഷൻ സെക്രട്ടറിക്കും കത്ത് അയച്ചിരുന്നു. ഇത് അനുസരിച്ച പുതിയ വൈസ് ചാൻസിലറെ തെരഞ്ഞെടുക്കുവാനുള്ള സെർച്ച് സെക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഈ വിജ്ഞാപനം യൂനിവേഴ്‌സിറ്റി 2021 നവംബർ 22ന് റദ്ദാക്കി.

സർക്കാർ ലോകായുക്തയിൽ

ലോകായുക്ത നിർദേശ പ്രകാരം നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ കോടതിയിൽ ഹാജരാക്കി. ഈ രേഖകൾ പ്രകാരം ഗവർണറുടെ ഓഫീസിൽ നിന്നും സർക്കാരിന് കത്ത് ലഭിച്ചെന്നും കത്തിന്‍റെ അടിസ്ഥാനത്തിൽ ഗോപിനാഥ് രവീന്ദ്രന്‍റെ പേര് ശുപാർശ ചെയ്യുക മാത്രമാണ് മന്ത്രി നടത്തിയതെന്നുമാണ് സർക്കാരിന്‍റെ വാദം.

വിജ്ഞാപനം റദ്ദാക്കി, പുതിയ വിജ്ഞാപനം നടത്തുവാൻ നിർദേശിച്ചുവെന്നതാണ് ഹർജിയിൽ മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ. ഇതിൽ എവിടെയാണ് അഴിമതി നടന്നത് എന്ന ലോകായുക്ത ആരാഞ്ഞു.

അഴിമതി നടന്നതായി വിവരം ലോകായുക്തയ്ക്ക് നൽകുന്നുവെന്നും ഇതിൽ അടിസ്ഥാനമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടത്തിയാൽ മാത്രമേ അറിയുവാൻ സാധിക്കൂവെന്നും പരാതിക്കാരൻ്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു. കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയാണ് കോടതിയിൽ ഹർജി നൽകിയത്.

READ MORE:കണ്ണൂർ വി.സി നിയമനം; മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും

ABOUT THE AUTHOR

...view details