തിരുവനന്തപുരം: സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജോലിഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ആരോഗ്യമന്ത്രി ഹൗസ് സര്‍ജന്‍മാരെ വിളിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി ആരോഗ്യമന്ത്രിയുടെ ഓഫിസിലെത്താനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അനിശ്ചിതകാല സമരം നടത്തുന്ന പിജി ഡോക്‌ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹൗസ് സര്‍ജന്‍മാര്‍ ഇന്ന് സൂചന സമരം നടത്തുന്നത്. പിജി ഡോക്‌ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്‍മാര്‍ കൂടി പ്രതിഷേധം നടത്തുന്നത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.