തിരുവനന്തപുരം:ശമ്പള കുടിശികയും ശമ്പള പരിഷ്‌കരണത്തിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു - ഡോക്ടര്‍മാരുടെ സമരം
2017 ജൂലൈ മുതലുള്ള കുടിശിക നല്‍കണമെന്നതാണ് ഡോക്ടര്‍മാരുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉറപ്പ് നല്‍കി.
2017 ജൂലൈ മുതലുള്ള കുടിശിക നല്‍കണമെന്നതാണ് ഡോക്ടര്‍മാരുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ ധന വകുപ്പിന് ശുപാര്‍ശ നല്‍കുമെന്ന ഉറപ്പ് മന്ത്രി ഡോക്ടര്‍മാര്‍ക്ക് നല്‍കി. അന്തിമ തീരുമാനം രണ്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്നും ശമ്പള പരിഷ്‌കരണത്തിലെ അപാകത ഇതിനായി നിയോഗിച്ചിട്ടുള്ള സമിതി പരിശോധിക്കുമെന്നും മന്ത്രി ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.
മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കുള്ളവ ഈ പ്രഖ്യാപനത്തിലുണ്ടായിരുന്നില്ല. കൊവിഡ് മുന്നണിപ്പോരാളികളായ തങ്ങളോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്ന് ആരോപിച്ചായിരുന്നു ഡോക്ടര്‍മാരുടെ സമരം.