കേരളം

kerala

By

Published : Oct 23, 2019, 6:00 PM IST

ETV Bharat / city

പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനം

പുനര്‍ നിര്‍മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡിഎംആര്‍സി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ പുനർനിർമാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇ. ശ്രീധരന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുനര്‍ നിര്‍മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡിഎംആര്‍സി സര്‍ക്കാരിനെ അറിയിച്ചിരുന്നു. പാലം പുതുക്കി പണിതാൽ നൂറ് വർഷം ആയുസ് ലഭിക്കുമെന്ന് ഇ.ശ്രീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.

പാലത്തിന്‍റെ തകര്‍ച്ച മൂലം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കും. പുനര്‍നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാനും ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു.

ABOUT THE AUTHOR

...view details