ബാറില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു - bar dispute case
ബാറിലുണ്ടായ തര്‍ക്കത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന സഞ്ജുവിനെ വഴിയില്‍ തടഞ്ഞു വെച്ചാണ് കുത്തിയത്.
സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സഞ്ജുവാണ് മരിച്ചത്. ബാറില്‍ സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. ബാറില്‍ ഉണ്ടായ തര്‍ക്കത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന സഞ്ജുവിനെ വഴിയില്‍ തടഞ്ഞു വെച്ചാണ് കുത്തിയത്. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Last Updated : Nov 1, 2019, 12:03 PM IST